വരവായ് വിന്‍ഡൊസ്-7

>> Monday, January 26, 2009

വായ്




വിന്‍ഡോസ് വിസ്റ്റക്കു ശേഷം അതിനും മേലേ പറക്കുന്ന os ഉം ആയി ബില്‍ ഗേറ്റ്സും കൂട്ടരും വരികയാണു,വിന്‍ഡോസ് 7 (codenamed Blackcomb and Vienna).പേരുപോലെ തന്നെ 2007 ഇല്‍ വിസ്റ്റയുടെ വരവിനു ശേഷം ആരംഭിച്ച പ്രൊജെക്റ്റ് ആയതിനാല്‍ ആവണം വിന്‍ഡോസ് 7 എന്നു നാമകരണം ചെയ്തതു.എതിരാളികള്‍ എന്തൊക്കെ പറഞ്ഞാലും മൈക്രൊസോഫ്റ്റിന്റെ ഏതൊരു പുതിയ ഉല്പന്നങ്ങളെ ബ്ലോഗെന്‍ അല്‍ഭുതതോടെ ആണു കാണുന്നതു.

വിന്‍ഡോസ് 7 പൂര്‍ണമായും മള്ട്ടി ടച്ച് സംവിധാനമുള്ള os അണു.മള്ട്ടി ടച്ച് സംവിധാനം എന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടിന്‍പുറത്തെ ചേട്ടന്മാരുടെ കൈയിലുള്ള ചൈനാ മൊബൈലില്‍ ഉപയോഗിച്ചിരിക്കുന്ന തരം os അല്ല,കണ്ണൂപൊട്ടനോട് പാലിന്റെ നിറം ​പറയുന്നപോലെ പറഞ്ഞു ബുദ്ധിമുട്ടുന്നില്ല താഴെ കാണുന്ന വീഡിയൊ ഒന്നു കണ്ടു നോക്ക്.





മൌസിനു പകരവും ധാരാളം കീബോര്‍ഡ് ഷൊര്ട്ട് കട്ട് സംവിധാനവും വിന്‍ഡോസ് 7-നില്‍ ഉണ്ടു.അവയൊക്കെ ഒന്നു കണ്ടോളൂ.

[Windows Up] - Maximize window
[Windows Down] - Minimize windows / Restore
[Windows Left] - Dock window to the left side
[Windows Right] - Dock window to the right side
[Windows Shift Up] - Maximize vertical size of window
[Windows Shift Down] - Restore vertical size
[Windows Shift Left] - Move window to left monitor
[Windows Shift Right] - Move window to right monitor

Aero തീമിനെ ഭംഗിയായി ഉപയോഗിച്ചതു വിസ്റ്റയെക്കാള്‍ കൂടുതല്‍ വിന്‍ഡൊസ്-7 നില്‍ ആണെന്നു സ്നാപ്പ് ഷോട്ടുകളില്‍ നിന്നു മനസിലാക്കാം.പൂര്ണമായും സുതാര്യമായ മെനു ബാര്‍ ആണു വിന്‍ഡൊസ്-7നില്‍






സുതാര്യമായ മെനു ബാര്‍



സെക്യുരിറ്റിയെ പറ്റി പലതും പറയുന്നുണ്ടെങ്കിലും ബീറ്റാ ഉപയോഗിച്ചവരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ നെറ്റില്‍ വന്നു തുടങ്ങിയിട്ടെ ഉള്ളു.കൊട്ടിഘോഷിച്ച വിസ്റ്റയുടെ സെക്യുരിറ്റി പ്രതീക്ഷിച്ച പോലെ വിജയിക്കാഞ്ഞതു നമ്മള്‍ കണ്ടതാണു.ആ ഗതി വിന്‍ഡൊസ്-7 നു വരല്ലെ എന്നു പ്രാര്‍ത്ഥിക്കുന്നു.







പിന്നീട് പറയുകയാണെങ്കില്‍ വിന്‍ഡൊസ്-7-നില്‍ xp-യില്‍ ഉള്ള ക്ലാസിക് സ്റ്റാര്ട്ട് മെനു,വിന്‍ഡൊസ് മീഡിയാ പ്ലയര്,വിന്‍ഡൊസ് ഫോട്ടോ ഗാലറി,വിന്‍ഡൊസ് മൂവി മേക്കര്‍,വിന്‍ഡൊസ്സ് സ്ലൈഡ്ബാര്‍ വിന്‍ഡൊസ് മെയില്‍ തുടങ്ങി ചില സംഭവങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടു.ഇവ നമുക്കു ഒരു പ്രത്യെകമായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഒരു കിറ്റ് ആയി ലഭിക്കും.

പക്ഷെ ഇതൊക്കെ ആണെങ്കിലും വിന്‍ഡൊസ്-7 ലേക്കു മാറണമെങ്കില്‍ താഴെ പറയുന്ന സൌകര്യങ്ങള്‍ താങ്കളുടെ pc യില്‍ വേണം .

  • 1 GHz 32-bit or 64-bit processor

  • 1 GB of system memory

  • 16 GB of available disk space

  • Support for DirectX 9 graphics with 128 MB memory (to enable the Aero theme)

  • DVD-R/W Drive

  • Internet access (to download the Beta and get updates)


എന്റമ്മോ ഇതല്പം കൂടിപോയി എന്നു പറയാന്‍ വരട്ടേ ശരിക്കും ഞെട്ടാന്‍ പോകുന്നതെ ഉള്ളൂ.അവര്‍ ഇതു മിനിമം ആണ്` പറഞ്ഞിരിക്കുന്നതു.അതായത് Xp 128 RAM ഇല്‍ എങ്ങനെ ആണോ അത്രയും(ചിലപ്പോള്‍ അതിലും താഴെ) മാത്രമേ വിന്‍ഡൊസ്-7 1 GB യില്‍ പ്രവര്ത്തിക്കു.അപ്പൊള്‍ പിന്നെ നമുക്കു പഴയ Xp തന്നെ ശരണം.ഏതെങ്കിലും സുന്ദരവിഡ്ഡി ഇതിന്റെ ബീറ്റാ വേര്ഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിച്ചാല്‍ (ഒരു നല്ല നമസ്ക്കാരം)താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.

http://www.microsoft.com/windows/windows-7/beta-download.aspx

4 comments:

Anonymous January 26, 2009 at 10:01 AM  

എന്നാൽ പിന്നെ ബാക്കി ഐറ്റംസ് കൂടി ഇങ്ങു പോരട്ടെ.. ചിന്ത ബ്ലോഗ് റോളിൽ ചേർക്കാൻ മറക്കരുത്..

Anonymous January 26, 2009 at 10:04 AM  

ഇപ്പൊഴേ കമന്റ് മോഡറേഷൻ ഒക്കെ വേണോ?

Anonymous January 26, 2009 at 10:08 AM  

നെന്റെ വർഗീയത ബ്ലോഗിൽ വേണ്ട.അനോണി ഓപ്ഷൻ മാറ്റരുത് കേട്ടോ.. ഇനീം ബരാം.

Rahul Pallickal January 27, 2009 at 8:23 AM  

അനോണി ...........
കമെന്റ് മോഡെറേഷന്‍ വച്ചതിനു ബ്ലോഗ്ഗെന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു.പിന്നെ എന്റെ ബ്ലോഗ് ഉള്ളടത്തോളം ​കാലം അനോണിക്കു ഇവിടെ വരാം